വഴിയോരക്കാഴ്ച
വഴിയോരക്കാഴ്‌ച
<><><><><><><>
പട്ടിയും
പശുവും
കുറേ കൊടികളും
വഴിയില്‍ അമ്പരന്നു നില്‍ക്കുന്നു.
അതിലെ വന്ന
ഒരുകുഞ്ഞ് വിളിച്ചുപറഞ്ഞു,
വഴിയിലാരോ മരിച്ചു കിടക്കുന്നുവെന്ന്.
ആദ്യം വന്നവർ പറഞ്ഞു
അവന്‍ നമ്മുടെ
ആളാണെന്ന്
പിന്നെ വന്നവർ
പറഞ്ഞു,അല്ല—
അവന്‍ നമ്മുടെ ആളാണെന്ന്.
തർക്കം മൂത്തു
തമ്മില്‍ തല്ലി
ചോരപ്പുഴയൊഴുകി!
ആചോരയില്‍
ഒലിച്ചു പോകുന്ന
മരിച്ചവന്‍ പറഞ്ഞു,
ഞാന്‍ നിങ്ങളെ പോലുള്ള
മതക്കാരനുമല്ല,
രാഷ്ട്രീയക്കാരനുമല്ലെന്ന്.!
എന്നിട്ടും
അവർക്കു മുന്നിലൂടെ
ഒരുപാവം ഷാജഹാന്‍
ജീവനറ്റ മുംതാസിനെ
ചുമലിലേറ്റി പോകുന്നത്
അവർ കണ്ടതില്ല.
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
അന്ധത ബാധിച്ചലോകം
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം