2017, ജൂൺ 30, വെള്ളിയാഴ്‌ച

മദ്യo വിതയ്ക്കുന്ന കാഴ്ചകൾമദ്യo വിതയ്ക്കുന്ന കാഴ്ചകൾ
<<<<<<<<<<<<<>>>>>>>>>>>>
കൈയെത്തും ദൂരത്ത്
മദ്യമെത്തുമ്പോൾ
സംസ്കാരത്തിൽ ഉറുമ്പരിക്കും
കെട്ടിയളേയും
കുട്ടികളേയും വിട്ട് ചിലർ
പട്ടികളെ കെട്ടിപ്പിടിച്ച്
തെരുവിൽ കിടക്കും!
അത്
മദ്യത്തിൻ്റെ ചില
വികൃതിക്കാഴ്ചകളാണ്.
കണ്ടു നിൽക്കാനാവാത്ത
ഭീകര കാഴ്ചകളും മദ്യം
തെരുവിലിറക്കും -
അത്
തെരുവിൽ നടന്ന
ഓരോ കൊലപാതകങ്ങളിലേക്കും
വെറുതെയൊന്ന് കണ്ണയച്ചാൽ കാണാം.
എന്നിട്ടും മദ്യം
കൈയെത്തും ദൂരത്ത്
വിളമ്പാനാണ്
അധികാരികൾ ഓടുന്നത്!
കാരണം,
അവർ മദ്യമാഫിയകളുടെ
അടിമകളാണ്!
ആ അടികളുടെ അടിമകളാണ്
അവരെ
തെരഞ്ഞെടുത്തയച്ചതും!!
പാവങ്ങളുടെ
അത്താണിയാണ്
ഞങ്ങളെന്ന പരസ്യവാചകം
അന്ധമായി
വിശ്വസിച്ചതിൻ്റെ ഫലം!!!
<><><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2020, സെപ്റ്റംബർ 8 12:02 AM ല്‍, Blogger IAHIA പറഞ്ഞു...

"""Ozil played for Arsenal in six months.s>> May have played the opening season with Fulham"""

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം