2017, ജൂൺ 30, വെള്ളിയാഴ്‌ച

ഗർഭസ്ഥ ചരിത്രം!


ഗർഭസ്ഥ ചരിത്രം!
~ ~ ~ ~ ~ ~ ~ ~ ~
അത്
പിറന്നു വീണാൽ
അതിഭീകരമായ
ചരിത്രമായിരിക്കും!
അത് എന്നെന്നും
ലഹരിയായി നുകരുന്നത്
കാളകൂടമാണ്.
അതിൻ്റെ
പിറവിക്കു മുമ്പ്
നമുക്ക് ഇങ്ങനെ എഴുതിവെക്കാം-
അന്ന്
ഭാരതത്തിൽ
ബാക്കിയാവുന്നത്
രണ്ട് കൂട്ടരായിരിക്കും.
ഒന്ന്: കുറേ പശുക്കളും
പശുക്കളേക്കാൾ
വില കുറഞ്ഞ അടിമകളും.
രണ്ട്: കുറച്ച് ഹിന്ദുഭീകരരും
അവർക്കൊത്ത
ഒരു രാജാവും.
പിന്നെ വഴിനീളെ
എഴുതി വെച്ചതായി കാണാം,
ഇത് മോദിയുഗത്തിൻ്റെ
നല്ല സമ്മാനമാണെന്ന്!!
അന്ന്
സൂക്ഷ്മദൃക്കുകൾ
ജീവിച്ചിരിപ്പുണ്ടെങ്കിൽ
അന്തരീക്ഷത്തിൽ നിന്ന്
ഇങ്ങനെ വായിച്ചെടുക്കാം -
മോദിയുഗത്തിന്
വഴിതെളിച്ചത് നാവിറങ്ങിയ
മതേതര നാട്യക്കാരാണെന്ന്!!!
ശവനാറി പൂക്കൾ
മാത്രമുള്ള തോട്ടം
മലർവാടിയാവില്ലെന്ന്
ഇന്നേങ്കിലും തിരിച്ചറിയണം!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക് 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം