2016, നവംബർ 24, വ്യാഴാഴ്‌ച

സിദ്ധനായി ഞാന്‍!!!*  സിദ്ധനായി ഞാന്‍!!!*
<><><><><><><><>

ഓർക്കുന്നു ഞാന്‍,
ഇന്നും ഓർക്കുന്നു ഞാന്‍,
സിദ്ധനായ്‌ മാറിയ നാള്‌!!!

പനിപിടിച്ചു
എന്റെ ഉള്ളം വിറക്കവെ
മൂടിപ്പുതച്ചു കിടന്നു ഞാന്‌.

യാദൃശ്ചികം,
എന്നു ചൊല്ലട്ടെ ഞാന്‍
മൂടിപ്പുതച്ചതു പച്ചപ്പുതപ്പുകൊണ്ടായിരുന്നു!

അതുകണ്ടു
വന്നൊരന്‍ കൂട്ടുകരന്‍**
സല്‍ഫികള്‍
ഏറെയെടുത്തു വേഗം.

അന്ധതയിലാണ്ടുള്ള
രണ്ടാളുടെ കഥ എന്നെ
പഠിപ്പിച്ചു ഏറെനേരം!

ടലഫോണ്‍
ഔലിയ(സിദ്ധ) എന്നപേരില്‍
അവർക്കിടയില്‍
ഏറെ തിളങ്ങി ഞാന്‌!

ഒരു ദിനം
പലവട്ടമായിട്ടവർ
ഭക്തിയോടെ കാര്യമുരിയാടിടും!

ആമന്ദ ബുദ്ധിയാളിന്‍
ചരിത്രം
ഒന്നൊഴിഞ്ഞീടാതെ
ഞാന്‍ പടിച്ചു!!

ആരാധനാഭാവ
ത്തോടെയെല്ലാം
കേട്ടിരിക്കും
കാഴ്‌ച കൗതുകമായ്‌!!

സർവതും
നേരത്തെ എന്‍ സുഹൃത്ത്‌
ചൊല്ലിപ്പടിപ്പിച്ചതായിരുന്നു!!

അതിലൊരുവനെന്നും
തന്‍ ഭാര്യയെ
സംശയത്തിന്‍ നടുവില്‍
നിർത്തിടുന്നോന്‍!!!

ഇനിയൊരുവന്‍
പുരയിടത്തിന്‍ നടുവില്‍
"നിധി"കുംഭമുണ്ടെന്നു
ചൊല്ലിടുന്നോന്‍.

ഇരുവരേയും ഞാന്‍
മയപ്പെടുത്തി പുതിയൊരു
വഴിയിലൂടെ നടത്തി.

ഇരുവരും
ഏറെ പണം തുലച്ചോർ,
സിദ്ധരെക്കണ്ട്‌ മതിവരാത്തോർ!!

സംശയ രോഗം
അകറ്റിമെല്ലെ!
പിന്നെ ഞാന്‍ "നിധി'യാള്‍ക്കു
നേരെനീങ്ങി.

മുസ്‌ലീം സമുദായ
നാമധാരിക്കറിയില്ല തെല്ലും
ഇസ്‌ലാമിനെ!!

അവനോടു ചൊല്ലി
തന്ത്രത്തില്‍ ഞാന്‍
നിധികുംഭം പാടെ മറന്നീടുവാന്‍!

സ്വരം
പിന്നെയും
താഴ്‌മയില്‍ പതിഞ്ഞും!
എന്‍ കാതിലെന്തൊക്കയൊ
പറഞ്ഞു!

നിധിയെടുത്താല്‍
പാതി നല്‍കുമെന്നും
ചിലവക്കെ താനെ വഹിക്കുമെന്നും!!

അവസാനം,
രക്ഷക്ക്‌ ഞാന്‍ പറഞ്ഞു,
ധനംകൊണ്ടു
തീരുന്നതല്ല പ്രശ്‌നം
ഖുർആന്‍ മന:പാഠമാക്കിടേണം!

ഖുർആന്‍
മന:പാഠമാക്കിടാതെ
നിധിയെടുത്താല്‍ നീ
മരിച്ചുപോകും!

അതിനിടയില്‍
ഇരുവരും ചൊല്ലിയെന്നില്‍
നേരില്‍ കാണാന്‍
മോഹമുണ്ട്‌യെന്ന്‌.

അന്നേരമവരോട്‌
ചൊല്ലി ഞാന്‌,
സ്വപ്‌നത്തില്‍ നിങ്ങളെ
ദർശിക്കുകില്‍ അനുവാതം
നല്‍കിടാം വൈകിടാതെ!
———————————
*ഇരുപത്തഞ്ചു വർഷം മുമ്പ്‌
ഞാന്‍ സിദ്ധനായി അഭിനയി
ച്ചതാണിത്‌. ഇന്നലെ സൂഹൃത്ത്‌
അബൂബക്കറുമായുള്ള യാത്രക്കി
ടയില്‍ സമാനമായ സംഭവത്തിന്‌
സാക്ഷ്യം വഹിച്ചപ്പോള്‍ ചരിത്രം
മനസ്സില്‍ തെളിഞ്ഞു! (ഇന്നും
കണ്ണ്‌ തുറക്കാതെ നടക്കുന്നവർ
നമുക്കിടയില്‍ ഒരുപാടുണ്ട്‌!!!)
**അന്ന്‌ കൂടെയുണ്ടായിരുന്ന
അഞ്ചിപേരില്‍ മുന്നുപേരെ
ഓർക്കുന്നു. മുഹമ്മദുണ്ണി
കൂറ്റാട്‌,ബദറുദ്ദിന്‍ കോക്കൂര്‌,
കുഞ്ഞിമുഹമ്മദ്‌ കോക്കൂര്‌.
~~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം