2016, ജൂലൈ 15, വെള്ളിയാഴ്‌ച

എൻ്റെ മതം

എന്റെമതം
    ~~~~~~~~
എന്നെപ്പഠിപ്പിച്ചു
എന്റേ മതം
അയല്‍ക്കാരനെ നിത്യം
സ്‌നേഹിച്ചിടാന്‍

എന്നെപ്പഠിപ്പിച്ചു
എന്റേ മതം
സൗഹൃദം കാത്തു
സൂക്ഷിച്ചീടുവാന്‍

മനുഷ്യത്വമെന്തെന്ന്‌
എന്നെപ്പഠിപ്പിച്ച
വേദം പരത്തുവത്‌
സത്യമാണ്‌, സത്യമാണ്‌
അത്‌ സ്‌നേഹമാണ്‌
സാരോപദേശങ്ങള്‍ പൂത്തതാണ്‌.

ഇന്നെലെയു
മിന്നും നന്‍മകള്‍ നട്ടൂ
നാളേക്കു, നാളേക്കു
വിത്തുവെച്ചൂ

കൂരിരുട്ടില്‍
ഉദയം ചെയ്‌തതാണ്‌,
കുടിപ്പകയിലൊക്കെയും
തേന്‍പുരട്ടീ.

ഏകമാതാ,പിതാ
മക്കളെന്ന്‌ അത്‌
ഉച്ചത്തിലോതുന്നു
ലോകരോട്‌.

രക്തം ചിന്തരുത്‌
കണ്ണുനീർ വീഴ്‌ത്തരുത്‌
ഹൃദയത്തില്‍ നുള്ളരുത്‌
എന്നുചൊല്ലീ

ക്ഷേമവു
ക്ഷാമവും
പുല്‍കുന്ന നാളില്‍
നാഥനെ ഓർത്തിടൂ
എന്നുണത്തീ

സ്‌നേഹത്തിന്‍
പൂക്കളാല്‍
മാത,പിതാക്കള്‍ക്ക്‌
മെത്തയൊരുക്കുവാന്‍
ഓതിയെന്നില്‍.

പേമം പൂക്കുന്ന
മണിയറയും
വാല്‍സല്യമേറുന്ന
പൂമുഖവും
 പണിതൊരുക്കിത്തന്നു
എന്റേമതം

എന്റെ മതം
അത്‌ സ്‌നേഹമാണ്‌,
സൗഹൃദം പൂക്കും
വസന്തമാണ്‌.

സാത്വനമേകുന്ന
വചനങ്ങളാലെന്‍
ഹൃത്തടം നിത്യവും
ശാന്തമാക്കീ

വിദ്വേഷമേശാതെ
ജീവിതം താണ്ടുവോന്‍
വിശ്വാസിയാണെന്നു
ണർത്തിയെന്നെ

നേരിന്റെ കൈത്തിരി
കയ്യിലേന്താന്‍
എന്നെ പഠിപ്പിച്ചു എൻ്റെ മതം

അന്യന്റെ വേദന
നെഞ്ചിലേറ്റാന്‍
എന്നെപ്പഠപ്പിച്ചതും ഈമതം

അത്‌ സത്യമാണ്‌
സ്‌നേഹമാണ്‌
സാരോപദേശങ്ങ പൂത്തതാണ്‌.

ഞാന്‍
ഹിന്ദുവാണ്‌
ഇസ്‌ലാമുമാണ്‌
ക്രൈസ്‌തവതയോതും
മനുഷ്യനാണ്‌

കൃഷ്‌ണനും ഗാന്ധിയും
എന്റെ ഗുരുവാണ്‌,
ബുദ്ധനും യേശുവും
സ്‌നേഹഗുരുവാണ്‌-

തിരുനബിയെന്റെ
മഹാഗുരുവാണ്‌, ഇതൊക്കെ
പഠിപ്പിച്ച സേനഹ ഗുരുവാണ്,
ഈ സേനഹ ഗുരു എന്നും
മഹാഗുരുവാണ്‌....
——————————
 സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, ജൂലൈ 22 8:46 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല വരികള്‍
അക്ഷരങ്ങളില്‍ പലയിടത്തും ചില്ലുകളും,ദീര്‍ഘങ്ങളും മറ്റും വിട്ടുപോയിട്ടുണ്ട്‌.തെറ്റുകള്‍ തിരുത്തണം.
ആശംസകള്‍

 
2017, മാർച്ച് 15 4:03 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനാനുഭവം പങ്കുവെച്ചതിലും
തെറ്റുകൾ തിരുത്തിത്തന്നതിലും ഏറെ സന്തോഷമുണ്ട്.... നന്ദി

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം