ഐ എസ് ഇസ്ലാമല്ലാ
ഐ എസ് ഇസ്‌ലാമല്ലാാാ...
~~~~~~~~~~~~~~~~~~
ഐ എസ്
ഇസ്‌ലാമല്ലെന്ന്
ആയിരംവട്ടം പറഞ്ഞതാണ്
ഇനിയും
മുസല്‍മാന്‍
അഞ്ചുനേരവും
ആണയിട്ടോതണമെന്ന്
പറയുന്നത് പാപമല്ലേ?
ഐ എസിന്
ജന്‍മംനല്‍കിയത്
ഇസ്‌ലാമല്ലെന്നത്
കിഴക്കിന്റെ രക്തം
ഒഴുക്കുന്നതു കണ്ടാലറിയാം
അതിന്റെ
പിതാവിനെകാണാന്‍
പടിഞ്ഞാറോട്ടുതന്നെ
നോക്കേണ്ടിവരും
ഉറുമ്പിനെ പോലും
നോവിക്കരുതെന്നു
പഠിപ്പിച്ച ഇസ്‌ലാമിൽ നിന്ന്
ഗുരുത്വംകെട്ടുപോയ മക്കളെ
ഐ എസ് മാടിവിളിക്കുമ്പോള്‍
സമുദായം മാസപ്പിറവിയുടെ
കൂടെയോടുകയായിരുന്നു.
ചോരചിന്തുന്നത്
സ്വന്തം മക്കളായാലും
നമുക്കുവേണ്ട,
അതിന്റെ പേര് ഐ എസാവട്ടെ,
ആറെസ്സസ്സാവട്ടെ.
നമുക്ക്‌വേണ്ടത്
സ്‌നേഹമാണ്,
സമാധാനമാണ്,
സൗഹൃദമാണ്.
അത്
മനസ്സില്‍നിന്ന്
ആദ്യം ഉയരട്ടേ,
പിന്നെ നാവത്
ഏറ്റുപാടട്ടേ...
രക്തംചിന്താന്‍
ഉയർത്തെണീറ്റവരെ
നമുക്ക് ആട്ടിയോടിക്കാം,
അതാണ് മാനവീകത.
കാതോർക്കുക,
മഹാത്മാക്കളൊക്കെ
ലോകത്തോട് പറയുന്നത്
രക്തദാഹികളെ
തളച്ചിടൂയെന്നാണ്.
———————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
നമുക്ക്‌വേണ്ടത്
സ്‌നേഹമാണ്,
സമാധാനമാണ്,
സൗഹൃദമാണ്.
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം