മങ്ങിയ കാഴ്ച
മങ്ങിയകാഴ്‌ച
——————
താജ്‌മഹലിന്റെ
മുറ്റത്തെത്തുമ്പോള്‍
ഷാജഹാനെയും
മുംതാസിനെയുമാണ്
കാണുന്നതെങ്കില്‍
ആകാഴ്‌ച മങ്ങിയതാണ്
മഹാല്‍ഭുതത്തിനു
പിന്നിലെ പതിനായിരങ്ങളുടെ
വിയർപ്പുതുള്ളികള്‍
കാണാന്‍ മറക്കരുത്
ഓരോ
സ്വാതന്ത്യ്രദിന ചിന്തയിലും
മുന്നില്‍നിന്നിരുന്ന
മഹാരഥന്‍മാർ മാത്രമാണ്
തെളിയുന്നതെങ്കില്‍
അത് അനീതിയാണ്.
പിന്നില്‍ അണിനിരന്ന
ആയിരങ്ങളുടെ രക്തവും
ചേർത്തെഴുതിയതാണീ സ്വാതന്ത്യ്രദിനം
നമ്മള്‍
പിരമിഡുകള്‍
കണ്ടുരസിക്കുമ്പോള്‍
അവിടെ പിടഞ്ഞുമരിച്ചവരുടെ
ശ്‌മശാനവുംകൂടി
തിരയുന്നകണ്ണ് നമുക്കുവേണം
നമുക്ക്‌മുന്നില്‍
നില്‍ക്കുന്നവന്‍
ചിരിക്കുന്നുവെങ്കിലും
അവന്റെ നെഞ്ചിലെ തേങ്ങല്‍
കേള്‍ക്കാന്‍ കാതയക്കാതിരിക്കരുത്.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം