അശ്ലീല ഗാനം
അശ്ലീലഗാനം
..........................
ജീവിതത്തിലേക്കു
കാലെടുത്തുവെച്ചപ്പോള്‍
അത് മഹാകാവ്യ
മാകുമെന്നു കരുതി
മുന്തിരിത്തോപ്പുകള്‍
സ്വപ്‌നംകണ്ട ഞാന്‍
ചെന്നെത്തിയത്
മുള്‍ച്ചെടികള്‍ നിറഞ്ഞ
മൊട്ടക്കുന്നുകളിലാണ്
തണ്ണീർതടങ്ങള്‍
തേടിയലഞ്ഞപ്പോഴൊക്കെ
മരീചികയില്‍നിന്ന്
മരീചികകളിലേക്ക്
ആട്ടിയോടിക്കപ്പെട്ടു
വസന്തം
വിരിയാന്‍
ഉഴുതുമറിച്ചയിടം ഞൊടിയിടയില്‍
അഗ്‌നിപർവതമായുയർന്നു
സപ്‌ത
സാഗരങ്ങളുടെ
ഉറവയെപറ്റി ലോകം
എന്നോടു ചോദിക്കട്ടെ,
അന്നു ഞാന്‍ തീർത്തുപറയും
അത് എന്റെകണ്ണുകളാണെന്ന്.
അക്ഷരതെറ്റുകളുടെ
ആവർത്തനംകൊണ്ട്
ജീവിതം പ്രകാശലോകത്തും
കുണ്ടനിടവഴിയാണെങ്കില്‍
അത് അശ്ലീലഗാനമാണ്.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
എങ്ങും പ്രകാശം പരക്കട്ടെ!
ആശംസകള്‍
എഴുത്തു തുടരുക ...പ്രതീക്ഷയുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം