2016, ജൂലൈ 15, വെള്ളിയാഴ്‌ച

നന്ദിയോതുന്നു ഞാൻ  നന്ദിയോതുന്നു ഞാന്‍
~~~~~~~~~~~~~~~~
അക്ഷരക്കൂട്ടമേ,
പ്രിയ സൗഹൃദ ലോകമേ
നന്ദിയോതുന്നു ഞാന്‍
നന്‍മനേരുന്നു ഞാന്‍.

പേരുകള്‍ ഓരോന്നും
ചൊല്ലി ചൊല്ലി
നന്ദിയോതീടുവാന്‍
മോഹമുണ്ട്‌

ഇടയില്‍ ഞാന്‍
പേരൊന്നു വിട്ടുപോയാല്‍
നന്ദികേടായിടുംമെന്നു പേടീ

പ്രോല്‍സാഹനത്തിന്‍
പൂമാല നിങ്ങള്‍
എന്നിലെ പ്രതിഭയില്‍
ചാർത്തുന്നു നിത്യം
നന്ദിയോതുന്നു ഞാന്‍
നിത്യം നന്‍മനേരുന്നു ഞാന്‍

കരിമ്പാറകള്‍ക്കു
സമമായെന്‍ മാനസം
ഹർഷാരവത്തിന്‍
ചുംബനംമേല്‍ക്കവെ
ഒഴുകുന്നു പുതുപുത്തൻ
ഉറവകള്‍ പിന്നെയും

നന്ദിയോതുന്നു ഞാന്‍
പിന്നെയും പിന്നെയും
നന്‍മ നേരുന്നുഞാന്‍

സിദ്ധികള്‍ തന്നെന്നെ അനുഗ്രഹിച്ചീടുന്ന
ദൈവത്തിനും ഏറെ
നന്ദിയോതുന്നു ഞാന്‍

ദൈവമേ
സാഷ്ടാംഗം ചെയ്‌തു ഞാന്‍
നന്ദിയോതുന്നിതാ
നിത്യവും നിന്നോടു
നന്ദിയോതുന്നിതാ....
——————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 22 8:48 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്മകള്‍ നേരുന്നു.
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം