2015, ഡിസംബർ 13, ഞായറാഴ്‌ച

കവിത: ന്യായങ്ങൾ


കവിത
~~~~~
    ന്യായങ്ങള്‍
   —————
വാർത്ത
കേള്‍ക്കാനെന്നു
പറഞ്ഞാണ്‌
വീട്ടില്‍ ടീ.വി വാങ്ങിയത്‌

ഇപ്പോള്‍ ചാനലുകള്‍
വിളമ്പുന്ന കാഴ്‌ചകളുടെ
മേളകള്‍ക്കിടയില്‍
വാർത്തകേള്‍ക്കാന്‍
സമയമില്ല

വേവലാതിയകറ്റാനാണ്‌
മകള്‍ക്ക്‌ മൂബൈല്‍
വാങ്ങിക്കൊടുത്തത്,‌
ഇപ്പോള്‍ എപ്പൊവിളിച്ചാലും
അവള്‍ മറ്റൊരാളുമായി
സംസാരിക്കുകയാണെന്ന
അറിയിപ്പാണ്‌കിട്ടുന്നത്.‌

അത്യാവശ്യത്തിനു
യാത്രചെയ്യാനാണ്‌
വാഹനം വാങ്ങിയത്‌
ഇപ്പോള്‍ വീട്ടിലിരിക്കാന്‍
നേരമില്ലാതായി

സുന്ദരമായൊരുവീട്‌
എന്ന ചിന്തയില്‍
ഓടിത്തളർന്ന ഞാൻ
ഖബറിടത്തി
ലെത്തിയപ്പോള്‍
തിരിച്ചറിഞ്ഞു
ഇതാണ്‌ എൻ്റെ വീടെന്ന്‌.
————————————
  സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 13 10:21 PM ല്‍, Blogger Unknown പറഞ്ഞു...

സുന്ദരമായൊരുവീട്‌
എന്ന ചിന്തയില്‍
ഓടിത്തളർന്ന ഞാൻ
ഖബറിടത്തി
ലെത്തിയപ്പോള്‍
തിരിച്ചറിഞ്ഞു
ഇതാണ്‌ എൻ്റെ വീടെന്ന്‌.
=========chindhikkunnavanu
drshttaanthamund=======
tuch meens..good

 
2015, ഡിസംബർ 14 6:46 AM ല്‍, Blogger ajith പറഞ്ഞു...

അത്രയേയുള്ളു ജീവിതം

 
2015, ഡിസംബർ 19 12:06 AM ല്‍, Blogger Cv Thankappan പറഞ്ഞു...

സ്വസ്ഥം,സമാധാനം.........
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം