2015, ജൂലൈ 27, തിങ്കളാഴ്‌ച

കവിത:വിളക്കിന്റെ വാക്ക്‌

കവിത
...............

       വിളക്കിന്റെ വാക്ക്‌
     —————————
നട്ടുച്ചനേരത്തു
നിങ്ങളെന്നേ
കത്തിച്ചുവെക്കുന്ന
തെന്തിനാണ്‌?
ഉച്ചക്കു സൂര്യന്റെ
മുന്നില്‍വെച്ചു
കത്തിക്കുവാന്‍
തർക്കമെന്തിനാാണ്‌
സന്ധ്യക്കു
വൈദ്യുതി ഇല്ലയെങ്കില്‍
വെട്ടം ചൊരിഞ്ഞിടാനെ
ത്തിടാം ഞാന്‍
കാലത്തിനോടൊപ്പ
മെത്തിടാത്ത
മസ്‌തിഷ്‌ക്കങ്ങള്‍ക്കു
ഞാന്‍ വേട്ടമേകാം
മാനവ നിന്നോടു
കൂടെയെന്നും
വന്നുനില്‍ക്കുന്നു
ഞാനെന്നുമെന്നും
വെട്ടം
ചൊരിഞ്ഞിടാനിന്നുനിന്റെ
കൈയെത്തൂം ദൂരത്തു
ബട്ടനില്ലേ
ഇന്നെനിക്കിത്തിരി
വിശ്രമിക്കാന്‍
അവസരം നല്‍കൂ
മനുഷ്യപുത്രാ
കാളയും കഴുതയും
ഒട്ടകവു
വാഹനമായിരുന്നില്ലെ പണ്ട്‌
ഇന്നവർ
വിശ്രമിക്കുന്ന കാഴ്‌ച
കണ്ടുഞാന്‍
മോഹിച്ചിടുന്നു മർത്ത്യ
അന്ധകാരത്തെ
മുറിച്ചുമാറ്റാന്‍
ഞാന്‍കത്തി
നിന്നിടാമെന്നുമെന്നും
സൂര്യന്റെ
മുന്നില്‍ ഞാന്‍
കത്തിനിന്നാല്‍
അന്ധവിശ്വാസമായ്‌
പരിഗണിക്കും.
...............................................
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ജൂലൈ 27 7:57 AM ല്‍, Blogger ajith പറഞ്ഞു...

വെളിച്ചം പോരാത്തവര്‍

 
2015, ജൂലൈ 27 10:30 AM ല്‍, Blogger Cv Thankappan പറഞ്ഞു...

തമസോമാ ജ്യോതിര്‍ഗമയ....
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം