2015, ജൂലൈ 24, വെള്ളിയാഴ്‌ച

കവിത:ഊ രുവിലക്ക്‌

കവിത
.................
     ഊ രുവിലക്ക്‌
    ——————
ഇനിയും
നേരം വെളുത്തിട്ടില്ലെന്നു
വിളിച്ചോതുന്ന
താലിബാന്‍ ഗ്രാമങ്ങളുണ്ട്‌
മലയാളത്തില്‍
എല്ലാവരും
വേദങ്ങളില്‍നിന്ന്‌
വെളിച്ചം കണ്ടെത്തുമ്പോള്‍
ഇവിടെ ചിലർ
വേദത്തില്‍ പരതുന്നത്‌
ഇരുട്ടറകളാണ്‌
ഉണ്ടിപ്പണക്കാരന്‍
ഹൈദ്രാലിക്കും
വട്ടിപ്പണക്കാരന്‍ വീരാനും
ഊ രൊരു വിലങ്ങല്ല
മയക്കുമരുന്ന്‌
ദാനം ചെയ്യുന്ന "മായീനും"
പിഴച്ചുപെറ്റ നബീസക്കും
ഊ രുവിലക്കില്ല—
പകരം പടച്ചോനെ അനുസരിക്കുന്ന
അബ്‌ദുള്ളകുട്ടിക്കും
ആയിശക്കുട്ടിക്കും
ഊ ര്‌ വിലക്കാണ്‌
മുന്നിലിരിക്കുന്നവർ
വിഡ്ഡികളാണെന്നു
സ്വയം വിളിച്ചോതുമ്പോള്‍
മതം പുരോഹിതരുടെ
കൈകളിലമരും,
പിന്നെയവർക്ക്‌ കിത്താബുകള്‍
കളിപ്പാട്ടങ്ങളായ്‌മാറും
ദൈവമില്ലെന്നുചൊല്ലുന്ന കുഞ്ഞാലി
പള്ളിപ്രസിഡന്റായിട്ടും
ആകാശം ഇടിഞ്ഞുവീണതില്ല
ബാങ്കുകേട്ടാല്‍
ഇബിലീസിനൊപ്പം
പടിയിറങ്ങുന്ന സെക്രട്ടറിക്ക്‌
മതം ആത്മാവിലല്ല,
ആമാശയത്തിലാണ്‌
ലോകം
പ്രപഞ്ചോല്‍പത്തിയുടെ
ഇഴകളിലൂടെ
കണ്ണോടിക്കുമ്പോള്‍
പുരോഹിതർ വിളിച്ചോതുന്നു
കലഹിക്കുന്നതും
കണ്ണടച്ചിരിക്കുന്നതും പുണ്യമാണെന്ന്‌.
ദേശത്തിന്റെ ഭാഷയില്‍
മതത്തെ അവതരിപ്പിക്കൂന്നത്‌
പുരോഹിതർക്കിന്നും
ദഹിക്കുന്നില്ലെന്നതാണ്‌ സത്യം.
——————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ജൂലൈ 25 6:38 AM ല്‍, Blogger ajith പറഞ്ഞു...

കണ്ണുണ്ടായിട്ടും കാണാത്തവര്‍

 
2015, ജൂലൈ 26 7:19 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മൂര്‍ച്ചയുള്ള വരികള്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം