2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

കവിത:രാജ്യസ്‌നേഹി

കവിത
———
        രാജ്യസ്‌നേഹി
      ...................................
ദേശീയഗാനം
പാടുമ്പോള്‍
നില്‍ക്കാന്‍ പഠിപ്പിച്ചു,
അത്‌ ദേശഭക്തി
നിയമ പുസ്‌തകം
വായിക്കുമ്പോള്‍
തൊട്ടുവന്ദിക്കാന്‍ ശീലിച്ചു,
അത്‌ ദേശക്കൂറ്‌
ഭാരതീയരെന്നു കേട്ടാല്‍
ആയിരം നാവാണ്‌
ഞങ്ങള്‍ സോദരരെന്നു
ചൊല്ലാന്‍,ഹാ.....
എന്തൊരു സാഹോദര്യം
തീർന്നില്ല
ഇവിടെ മതക്കച്ചവടക്കാരനും
രാഷ്ട്രീയ മാടമ്പികളും
ജനത്തിന്റെ കാതില്‍
എന്തൊക്കയോ ഓതുന്നു
എന്നിട്ടും
ഇവിടെ ഒറ്റുകാരും
ചാട്ടക്കാരും
ചിലന്തിവല നെയ്യുവോരു
രക്തദാഹികളും പെരുകുന്നു
രാജ്യസ്‌നേഹം
വില്‍പനക്കുണ്ട്‌
നെഞ്ചിലേറ്റാന്‍ ആരുണ്ട്‌?
ഇന്ന്‌ ഏറെ
വിഷംചീറ്റുന്നവനെത്രേ
രാജ്യസ്‌നേഹി
തായ്‌ നാടേ
നിന്റെ കറുത്തമക്കളെ
ഇനി ആരു കാക്കും?...
——————————
സലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2015, ഏപ്രിൽ 21 6:40 AM ല്‍, Blogger ajith പറഞ്ഞു...

രാജ്യസ്നേഹം എല്ലാര്‍ക്കുമില്ലെന്ന് അവര്‍ പറയുന്നു! എന്തുചെയ്യും?

 
2015, ഏപ്രിൽ 21 7:40 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അവരെന്തെല്ലാം പറഞ്ഞോട്ടെ,അണ്ടിയോടടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി!
നന്നായി രചന
ആശംസകള്‍

 
2015, ജൂലൈ 18 6:17 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

vayanakkum abhipraayatthinum Nandi ajitthettaa....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം