2013, ഡിസംബർ 1, ഞായറാഴ്‌ച

കവിത :സൂചന


കവിത 
...............
                       സൂചന 
                  ........................

ദുസ്വപ്നങ്ങളും 
ദാരിദ്ര്യവും 
അയാളെ പിന്തുടർന്നു 

അയാൾ കണ്ട 
തണ്ണീർ തടങ്ങളെല്ലാം 
മരീചികയായിരുന്നു 

നാളെ നാളെ 
എന്നു പറയുന്ന 
മത കച്ചവടക്കാർ വന്നു 
വിധിയാണന്നു 
പറഞ്ഞു പോയി 

മത നിഷേധികൾ 
ദൈവത്തെ 
തള്ളിപ്പറഞ്ഞു പോയി 

സുഖിപ്പിക്കുന്ന 
വാക്കുകളല്ലാതെ 
ദാഹജലം നല്കാൻ 
ആർക്കും മനസ്സു വന്നില്ല 

യാചനയുടെ 
വാതിലിലയാൾ 
തളർന്നു വീണപ്പോൾ 

ദൂരെ ഒരു 
മുറിവേറ്റ പക്ഷി 
കുഞ്ഞുങ്ങൾക്ക് 
അന്നം നല്കുന്ന 
കാഴ്ച കണ്ടയാൾ 

ജീവിതം 
പൊരുതാനുള്ളതാണന്ന്  
ആപക്ഷി യിൽ നിന്ന് 
അയാൾ തിരിച്ചറിഞ്ഞു 

അന്നയാൾ കണ്ടത് 
ദുസ്വപ്ന മായിരുന്നില്ല   
അതൊരു ഉൾവിളിയുടെ
സൂചനയായിരുന്നു  .

        സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com  6 അഭിപ്രായങ്ങള്‍:

2013, ഡിസംബർ 1 6:10 AM ല്‍, Blogger ajith പറഞ്ഞു...

അതിജീവനത്തിന്റെ പാഠം

 
2013, ഡിസംബർ 1 7:56 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഇത്തരം ഉള്‍വിളികളാണ് നിരാശയുടെ പടുകുഴിയിലാണ്ട പലരേയും
ഉത്തേജിതരാക്കി,കര്‍മ്മമണ്ഡലങ്ങളില്‍ വിജയശ്രീലാളിതരാക്കിയത്.
നന്നായിട്ടുണ്ട്
ആശംസകള്‍

 
2013, ഡിസംബർ 1 10:02 AM ല്‍, Blogger Philip Verghese 'Ariel' പറഞ്ഞു...

kollaam ee kavitha ishtaayi
Yezhuthuka ariyikkuka
Aashamsakal

 
2013, ഡിസംബർ 1 11:04 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

സത്യം അയവിറക്കുന്ന ആദ്യ വരികൾ ...വളരെ വളരെ ഊര്ജം നിറച്ചു വച്ചിരിക്കുന്നു അവസാന വരികൾ പൊരുതുക തന്നെ

 
2013, ഡിസംബർ 1 11:54 PM ല്‍, Blogger Aneesh chandran പറഞ്ഞു...

സൂചന സൂചന മാത്രം ഇന്നീ കാണുന്നതു സൂചന മാത്രം.

 
2013, ഡിസംബർ 24 9:29 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

THE NATURAL UNIVERSITY !!!!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം