കവിത :ജനാധി പത്യ വാദികളെ ലജ്ജിക്കുക.
കവിത
.................
ജനാധി പത്യ വാദികളെ ലജ്ജിക്കുക.
.........................................................................................
സ്വർഗം
സ്വപനം കണ്ട്
സമരമുഖത്ത് നില്ക്കുന്നു
നൈലിൻറെ മക്കൾ
നഗ്നനായ
പട്ടാളക്കാരൻ
അവരെ നോക്കി
കൊഞ്ഞനം കാട്ടുന്നു
നെഞ്ചിൽ നന്മയുടെ
നുറുങ്ങു വെട്ടം പോലും -
മില്ലാത്തവർ
അവനെ ആശിർവദിക്കുന്നു
ചെങ്കടലിനെ
പിളർത്ത ജനതയെ
മരീചികയിലേക്ക്
ചൂണ്ടിഭയപ്പെടുത്തുന്നവൻ
പരിഹാസ്യനായി മടങ്ങും
കിങ്കരന്മാർക്ക്
നടുവിൽ നിന്ന്
ജനാധിപത്യത്തിനായി
ശബ്ദമുയർത്തുന്ന
പിഞ്ചു പൈതലിൻറെ നെഞ്ചിലും
വെടിയുതിർക്കുന്നിവർ
കൊല്ലുന്നവന്
സമ്മാനം നല്കുന്ന
തിരക്കിലാണിന്നു
ജനാധിപത്യ വാദികൾ
ജനാധിപത്യം
ചിലർക്ക് മാത്രം
അവകാശ പ്പെട്ടതും
മറ്റു ചിലർക്ക്
അർഹതപ്പെടാത്തതു-
മാണിവിടെ
അടിമത്തത്തിൻറെ
ചങ്ങല തിരിച്ചറിഞ്ഞു -
വലിച്ചെറിഞ്ഞവരാണവർ
അവരിലെ
അവസാനത്തെ കുഞ്ഞും
രക്ത സാക്ഷിയാവുന്നതു കാണാൻ
ജനാധി പത്യത്തിന്റെ മേലാളന്മാർക്ക്
ഭാഗ്യ മുണ്ടാവുമോ ?
ജപമാലകൾ
കയ്യിൽ കിട്ടിയാലും
ജനാധിപത്യമെന്നു മാത്രം
ഉരുവിടുന്നവർ
ഇന്നു ഭാജനമിരിക്കയാണ്
കാപട്യം നിറഞ്ഞ
മനസ്സുകളെ
സ്വയം ലജ്ജിച്ചു തല താഴ്ത്തുക .
സുലൈമാന്‍ പെരുമുക്ക്
00971553538596
6 അഭിപ്രായങ്ങള്‍:
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
nancy2013, ആഗസ്റ്റ് 16 2:18 PM
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഒരിക്കൽ ഞാൻ കണ്ട സ്വപ്നം ഇങ്ങനെ എൻറെ ഹൃദയത്തിലൊരു സ്നേഹ സാഗരം അതിൻറെ തീരത്ത് വോൾടയർ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ലായിരിക്കാം പക്ഷെ നിങ്ങൾക്ക് അതു പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ എൻറെ ജീവൻ ബലി നല്കാൻ ഒരുക്കമാണ് ... ആ വരികളെ ഞാൻ ഹൃദയം കൊണ്ട് ചുംബിച്ചു
പരസ്പരം കൊല്ലുന്ന ജനത ,എന്തിനു ,ആര്‍ക്കു ? ലജ്ജിക്കാം എല്ലാ മനുഷ്യനും
ഇതിലും ഭേദം മുബാരക് ആയിരുന്നു!
കത്തുന്ന രോഷം ...പലരിലും ..പക്ഷേ ??????
farovaye ethirittu tholpicha Moosa nabiyude parambaryam ullavaranu Egyptian janadha,avar prikkalum abhinava arovamarodu rajiyavilla
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം