കവിത :എൻറെ ചിന്ത
കവിത
................
എൻറെ ചിന്ത
.............................. .....
കലണ്ടറിൽ ഇന്ന്
കണ്ണു ചെന്നു പതിഞ്ഞത്
എൻറെ ജനന
തിയ്യതിയിലാണ്
അപ്പോൾ
മനസ്സിലൊരു
ചിന്ത ഉണർന്നു
ഇതിൽ
ഏതായിരിക്കും
എൻറെ
മരണ തിയ്യതി ?
ഇതിലെ
ഏതോ ഒരു നാളിൽ
ഞാൻ മരിക്കും
ഹാ കഷ്ടം
മരിക്കുമ്പോഴും
മനസ്സിൽ
ഒരു പാട് മോഹങ്ങൾ
ബാക്കിയായിരിക്കും
മോഹങ്ങൾ
ബാക്കി നില്ക്കെ
മരണത്തിലേക്ക്
വഴുതി വീഴുന്ന മനുഷ്യൻ
പൂർണതയിൽ എത്തുന്നില്ല
ഒരിക്കലും
അവസാനിക്കാത്ത
സുന്ദര ജീവിതം
മനുഷ്യൻ
സ്വപ്നം കാണുന്നു
കോടാനു കോടി
വർഷങ്ങളിലൂടെ
സഞ്ചരിച്ച
ശാസ്ത്ര പുരോഗതി
ഈ ആഗ്രഹത്തിന്നു
മുന്നിൽ മിഴിച്ചു നില്ക്കുന്നു
ആദിമ മനുഷ്യനിലും
അവസാന മനുഷ്യനിലും
ഈ ആഗ്രഹം കാണും
ജീവിതം
നശ്വര മെങ്കിൽ
എന്നെ നിങ്ങൾ
സ്വാർത്ഥനെന്നു
വിളിക്കരുത്
മരണം
ശൂന്യതയിലേക്കുള്ള
വാതായന മാണെങ്കിൽ
എന്നെ നിങ്ങൾ
ധൂർത്തനെന്നു
വിളിക്കരുത് .
സുലൈമാന്‍ പെരുമുക്ക്
00971553538596
31 അഭിപ്രായങ്ങള്‍:
മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്യാ നീ
എൻറെ മനസ്സ് പറഞ്ഞു
ആദ്യത്തെ അഭിപ്രായം
അജിത്തേട്ടൻറെത്
ആയിരിക്കുമെന്ന്
അങ്ങനെ തന്നെ സംഭവിച്ചു
....നന്ദി ഒരു പാട് നന്ദി .
ജീവിതം
നശ്വര മെങ്കിൽ
എന്നെ നിങ്ങൾ
സ്വാർത്ഥനെന്നു
വിളിക്കരുത്
മരണം
ശൂന്യതയിലേക്കുള്ള
വാതായന മാണെങ്കിൽ
എന്നെ നിങ്ങൾ
ധൂർത്തനെന്നു
വിളിക്കരുത് .------------ഒരു നല്ല കവിത വായിച്ച സന്തോഷത്തില്‍ ഞാന്‍ മടങ്ങുന്നു .
ശൂന്യതയില്‍ നിന്ന് വന്നവന്‍ ശൂന്യതയെ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.....
മനോഹരം മാഷേ...................
അതാണ് അജിത്തെട്ടൻ .... :)
മോഹങ്ങൾ
ബാക്കി നില്ക്കെ
മരണത്തിലേക്ക്
വഴുതി വീഴുന്ന മനുഷ്യൻ
പൂർണതയിൽ എത്തുന്നില്ല
ആശംസകൾ
മോഹങ്ങള്‍ ഒരിക്കലും നിലക്കില്ല ..ഇനിയൊരു ആയിരം ജന്മം തന്നാലും ..ഇങ്ങനെ തന്നെ ഉണ്ടാവും ഈ മോഹങ്ങള്‍
അതെ ,ബ്ലോഗുകളിൽ തിളങ്ങുന്ന നാമം (അജിത്ത് )
ദൈവം അനുഗ്രഹിക്കട്ടെ ...യാത്രക്കാരനെ കാണാൻ
കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് .....നന്ദി .
സ്നേഹം തേടി എത്തുന്നവർ
സന്തോഷത്തോടെ മടങ്ങുന്നു എന്ന്
അറിയുമ്പോൾ ഞാൻ ദൈവത്തെ
സ്തുതിക്കുന്നു ....പ്രോത്സാഹനത്തിന്
നന്ദി ഫൈസൽ ബാബു .
നന്ദി ഷലീർ അലി ...അല്ല, അത് ശൂന്യതയാകുമൊ ?....
അല്ലാ എന്നു വിശ്വസിക്കുമ്പോഴാണ് മനസ്സിന്
സുഖം കിട്ടുന്നത് .
അതെ ഷാജു മോഹങ്ങൾ ബാക്കി വെച്ചു
പോകേണ്ടി വരുന്ന മനുഷ്യൻ പൂർണതയിൽ
എത്തുന്നില്ല ,ഇവിടെയാണ് വേദ വാക്യങ്ങൾക്ക്
പ്രസക്തിയേറുന്നത് ......നന്ദി .
ആതിരേ ....എങ്കിൽ മോഹങ്ങൾ മാത്രം
തന്നു തളർന്നു കൊണ്ടിരിക്കുന്ന തമ്പുരാനെ നമുക്ക്
തള്ളിപ്പറയേണ്ടി വരില്ലേ ?....ഏറെ സന്തോഷമുണ്ട്
അഭിപ്രായം രേഖപ്പെടുത്തിയതിൽ .
പരലോകത്തിനുവേണ്ടി നാളെ മരിക്കും എന്നചിന്തയോടുകൂടി പ്രവര്‍ത്തിക്കുക ഇഹലോകത്തിനു വേണ്ടി എന്നും എന്നും ഇവിടെ ജീവിക്കും എന്ന ചിന്തയോടുകൂടി പ്രവര്‍ത്തിക്കുക എന്ന പ്രവാചക വചനം നിങ്ങളുടെ കവിതക്കുള്ള കവിയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.
ഇടക്കിടെയുള്ള കോയ സാഹിബിൻറെ
കയ്യൊപ്പുകൾ എൻറെ ഹൃദയത്തിൽ
പതിയുന്നുണ്ട് ,കടപ്പാട് മനസ്സിൽ
സൂക്ഷിക്കുന്നു വരിക വീണ്ടും വരിക ....
ജീവിതം ...! ജീവിച്ചു തീരും വരെ മാത്രം സ്വന്തമെന്നു അവകാശപ്പെടാവുന്ന സത്യം .
ചിന്തിപ്പിക്കുന്ന നല്ല വരികള്‍
'മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്' എഴുതിയ എംടിയെ ഓര്‍ക്കുന്നു...ഒപ്പം, മരിക്കും മുന്‍പേ ചെയ്തു തീര്‍ക്കേണ്ട ഒരുപാട് ഉത്തരവാദിത്തങ്ങലുണ്ടാല്ലോയെന്നും ! എല്ലാം ചെയ്തു തീര്‍ക്കാനാകും മുന്‍പേ പിടഞ്ഞു മരിക്കേണ്ടി വരുമല്ലോയെന്നും ഭയക്കുന്നു!!!
സ്വന്തം മരണതീയതികൂടി അറിയുമായിരുന്നെങ്കിൽ മനുഷ്യന്റെ അവസ്ഥ എന്താവുമായിരുന്നു!
മരണം വരെ മനുഷ്യന് എല്ലാം ആഗ്രഹങ്ങള്‍ തന്നെ ഈ ആഗ്രഹങ്ങള്‍ തീര്ച്ചയായും സ്വാര്‍ത്ഥത തന്നെ നല്ല നിരീക്ഷണം നല്ല ആശയം ആശംസകള്‍
നല്ല ചിന്ത ആ ചിന്തക്ക് ജീവൻ കൂട്ടായിരിക്കട്ടെ
നാളയെ കുറിച്ച് അറിയാൻ
ആരും ആഗ്രഹിച്ചു പോകും ...
അഭിപ്രായം രേഖപ്പെടുത്തിയതിൽ
സന്തോഷമുണ്ട് ബിജു. സ്നേഹം കൈവിടരുത് ....
പ്രോത്സാഹനത്തിനു നന്ദി ....
അഭിപ്രായങ്ങൾ സ്നേഹത്തിനു
പൂന്തണലാണ് .
എൻറെ വരികൾ വായിക്കുമ്പോൾ
എം ടി യെ പോലുള്ളവരെ ഓർക്കുന്നു
എന്നറിയുമ്പോൾ സന്തോഷമുണ്ട് ,വഴി
കാട്ടിയവരെ ഓർക്കുന്നത് പുണ്യമാണ് ...
മരണത്തിനു മുമ്പ് നന്മയുടെ പൂക്കൾ
വിരിയിക്കണം നാം വരും തലമുറ
അറിഞാസ്വദിക്കട്ടെ ...കയ്യൊപ്പിനു നന്ദി .
ചിന്തിപ്പിക്കുന്ന ചോദ്യമാണ് സാബുവിന്റെത് .....
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി ...സ്നേഹം
ഇനിയും പ്രതീക്ഷിക്കുന്നു .
അതെ ,മഹാ ചിന്തകരുടെ അഭിപ്രായങ്ങളിൽ നിന്ന്
നമുക്ക് ആയിരം പാഠങ്ങൾ ഉൾക്കൊള്ളാം ...ഏറെ
സന്തോഷമുണ്ട് ഈ വരവിൽ നന്ദി ഒരു പാട് നന്ദി ...സൈനുദ്ദീൻ .
അതെ ,ആഗ്രഹങ്ങൾ കൊണ്ട് മായാ ജാലം
തീർക്കുന്നവനാണ് മനുഷ്യൻ ,എങ്കിലും അവൻ
നാളെയെ പറ്റി ഓർക്കാൻ മറക്കുന്നില്ലേ ?....
ഓടി വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിൽ
സന്തോഷമുണ്ട് ...മനസ്സിൽ നിറയെ സ്നേഹ മുണ്ടെന്നറിയുന്നു ,നന്ദി .
സ്നേഹത്തിൻറെ പൂമുറ്റത്ത്
വന്നെത്തി അഭിപ്രായം എഴുതിയത്
കണ്ടപ്പോൾ ഏറെ സന്തോഷമുണ്ട് ബൈജു ...
സ്നേഹം എന്നും കൂട്ടായിരിക്കട്ടെ ,,,,നന്ദി
മരണഭയമില്ലാത്ത ജീവികളീയുലകത്തിലുണ്ടോ?
ആശംസകള്‍ ..
മരണഭയം നില നിർത്തിടുമ്പോൾ
മനുഷ്യത്വം പുലർന്നു വരും .....
അഭിപ്രായം എഴുതിയതിൽ സന്തോഷമുണ്ട് .
mohangalum,swapnangalum,pratheekshakalum,alle manushiyane bhoomiyil jeevikkan prerippikunnathu...?
മരണമെന്ന നഗ്നമായ സത്യത്തെ ഓര്‍ക്കുവാന്‍ ആര്‍ക്കുണ്ട് സമയം .സമ്പത്തിന്‍റെ പുതിയ വാതായനങ്ങള്‍ തേടിയുള്ള യാത്രയിലാണ് മര്‍ത്യന്‍ .മരണമെന്ന സത്യത്തെ ഓര്‍ക്കതെയിരിക്കില്ല കവിത വായിച്ചാല്‍ .ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം