കവിത :അപ്രിയ സത്യങ്ങൾ പറയുന്ന മനസ്സ്
കവിത
..............
അപ്രിയ സത്യങ്ങൾ
പറയുന്ന മനസ്സ്
............................. .............
മനസ്സിൻറെ
ഇടക്കിടെയുള്ള
ഓർമ്മ പ്പെടുത്തലുകൾ
എന്നെ അസ്വസ്ഥനാക്കുന്നു
തീരെ ദാക്ഷിണ്യമില്ലാതെ
അപ്രിയ സത്യങ്ങളിങ്ങനെ
ഉറക്കെ പറയുന്നു മനസ്സ് ...
ഹേയ്, നീ നിൻറെ
കൂട്ടുകാരോടൊത്തിരിക്കുമ്പോൾ
കൂട്ടത്തിൽ
അസൂയാർഹനായ
സൽസ്വഭാവിയാണു നീ
പക്ഷേ നീ
ഏകാനായിരിക്കുമ്പോൾ
അവരോടൊത്തിരിക്കാൻ
നീ യോഗ്യനെയല്ല
ഏകാന്തതയിൽ
നിന്നിൽ തെളിയുന്ന
ചിന്തകളും ചിത്രങ്ങളും
പകൽ വെളിച്ചത്തിൽ
പതിക്കത്തക്ക
ശ്ലീല മുള്ളതാണോ ?
ആൾക്കൂട്ടത്തിലിരിക്കെ
തൂവെള്ളയായ
നിൻറെ നെഞ്ചകത്ത്
കരിമ്പടം പുതച്ചിരിക്കുന്ന
പിശാചിനെ
നീ കല്ലെറിയുന്നില്ല
അവൻ നിൻറെ
നിത്യ ശത്രുവാണ്
നീ ഉറങ്ങുമ്പോഴും
അവൻ നിന്നിൽ
ഉണർന്നിരിക്കുന്നു
അതെ ,
അതുകൊണ്ടാണ് നീ
പാപക്കറ വീണ
സ്വപ്‌നങ്ങൾ കാണുന്നത് .
സുലൈമാന്‍ പെരുമുക്ക്
00971553538596
ചിത്രം gokl art
18 അഭിപ്രായങ്ങള്‍:
കവിത വായിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് ഒരു മാപ്പിള പാട്ടിന്‍റെ രണ്ടു വരികളാ ....
ലുള്മിന്റെ ചീത്ത പഴമാണീ ലോകത്ത്
ഇല്മിന്റെ ഈത്ത പഴമാണ് എന്‍ ഹാജെത്ത്
നന്നായിരിക്കുന്നു ,ആശംസകള്‍
like it :)
നന്നായിരിക്കുന്നു.....
പാപക്കറകള്‍ മായ്ച്ചുകളയാന്‍ ഇത്തിരി തെളിനീര്‍ കിട്ടുന്ന നന്മയുടെ വല്ല പാറക്കെട്ടും ഇന്നീ ഭൂമിയിലുണ്ടോ....? ചിന്തിപ്പിക്കുന്ന ഒരു നല്ല കവിത
നല്ല വരികള്‍
സത്യസന്ധമായ ചില അപ്രിയങ്ങള്‍ ..കൊള്ളാം
നല്ല വരികളും ആശയവും
എൻറെ വരികൾ വായിക്കുമ്പോൾ
മഹാന്മാരുടെ വരികൾ മനസ്സിൽ തെളിയുന്നു
എന്ന് അറിയുമ്പോൾ സന്തോഷമുണ്ട് ...നന്ദി
നിറഞ്ഞ മനസോടെയുള്ള ഈ പ്രോത്സാഹനത്തിനു നന്ദി .
ഏറെ സന്തോഷമുണ്ട് അഭിപ്രായം അറിയിച്ചതിൽ നന്ദി .
നന്ദി ഒരു പാടു നന്ദി ....
എൻറെ വരികളെ മനസ്സ് കൊണ്ട്
വിലയിരുത്തുന്നു എന്നറിയുമ്പോൾ
സന്തോഷമുണ്ട് ..നന്ദി .
സത്യം തുറന്നു പറയുമ്പോൾ
ഹൃദയത്തിൽ കസ്തൂരിയുടെ പരിമളം
പരന്നൊഴുകുമല്ലൊ ....
ഒത്തിരി സന്തോഷമുണ്ട്
എൻറെ എല്ലാ രചനകളും
വിലയിരുത്തുന്നത് കാണുമ്പോൾ
നന്ദി...................................നന്ദി.......
നമുക്ക് മനസ്സ് കൊണ്ട് ഒന്നിച്ചു തിരയാം ......നന്ദി
മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് പാപം ചെയ്യാന്‍ കഴിയാത്ത മനുഷ്യന്‍ എല്ലാം കാണുന്ന ദൈവത്തിന്റെ മുമ്പില്‍ വെച്ച് പാപം ചെയ്യുന്നു. "ദൈവം എല്ലാം കാണുന്നു" എന്ന വിശ്വാസത്തിന്റെ പോരായ്മയല്ലേ അത്?
പാലില്‍ വെള്ളമൊഴിച്ച് അളവ് കൂട്ടാന്‍
കല്‍പ്പിച്ച മാതാവിനോട് മകള്‍ പറഞ്ഞ വാക്കുകള്‍
നമുക്ക് ഉത്തരമായി എത്തുന്നു ......നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം