2013, ഏപ്രിൽ 3, ബുധനാഴ്‌ച

ഗാനം: ഉണ്ണികളേ ഉണരുക നാം

 ഗാനം  

.................
                          ഉണ്ണികളേ ഉണരുക നാം
                       .....................................................
 
ഉണ്ണികളേ ഉണരുക നാം
ഒന്നായ്‌ ഉണരുക നാം
ഒരുമയുടെ പെരുമകള്‍ നാം
ഒന്നായ്‌ പാടിടുക 
.......................................
കൈ നിറയെ തൈകളുമായ്‌
നടന്നു നീങ്ങുക നാം
മണ്ണിതില്‍ നാം തണലുമരം
നട്ടു വളര്‍ത്തിടുക
..........................................
തലമുറകള്‍ പകര്‍ന്നു തരും
നന്മകള്‍ നേടുക നാം
പാവനമാം സേവനം നാം
പതിവായ്‌ ചെയ്തിടുക
...........................................
വഴിയരികില്‍ പുഴയരികില്‍
തണലുവിരിക്കുക നാം
പ്രകൃതിയുടെ രക്ഷകരായ്
അനുദിനം വളരുക നാം   
.................................................
 
                          സുലൈമാന്‍ പെരുമുക്ക്
                                00971553538596
                           sulaimanperumukku@gmail.com
 

8 അഭിപ്രായങ്ങള്‍:

2013, ഏപ്രിൽ 3 10:25 AM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

ശരിക്കും പ്രകൃതിയുടെ ശക്തി.. നല്ല ചിത്രം
നല്ല രചന

 
2013, ഏപ്രിൽ 3 11:53 AM ല്‍, Blogger ajith പറഞ്ഞു...

സൂപ്പര്‍ പടം
സുന്ദരന്‍ രചന

 
2013, ഏപ്രിൽ 3 9:54 PM ല്‍, Blogger mumodas പറഞ്ഞു...

പറഞ്ഞ് പഴകിയതാണെങ്കിലും അങ്ങനെതന്നെ പറയാൻ തോന്നുന്നു - ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം
അഭിനന്ദനങ്ങൾ!

 
2013, ഏപ്രിൽ 4 12:17 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ഏപ്രിൽ 4 10:03 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അഭിപ്രായം അറിയിച്ചതിനു നന്ദി ഈ സ്നേഹം
എന്നന്നും നില നില്ക്കട്ടെ .... വരികള്കൊപ്പമുള്ള ചിത്രം
മുഖ പുസ്തകത്തിൽ നിന്ന് കടമെടുത്തതാണ് ...

 
2013, ഏപ്രിൽ 4 10:10 AM ല്‍, Blogger sulaiman perumukku പറഞ്ഞു...


പ്രകൃതിയെ നാം ഇനിയും
പഠിക്കേണ്ടിയിരിക്കുന്നു
പ്രകൃതിയെ രൂപ പ്പെടുത്തുന്ന
സ്രഷ്ടാവിനേയും ...... ചിത്രം
മുഖ പുസ്തകത്തിൽ നിന്നും
കടമെടുത്തതാണ് . നന്ദി .....

 
2013, ഏപ്രിൽ 4 10:20 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അജത് ചേട്ടാ ഒത്തിരി സന്തോഷമുണ്ട്, എൻറെ എല്ലാ
പോസ്റ്റുകളും ശ്രദ്ധിക്കുന്ന ആദ്യത്തെ വ്യക്തി .... നന്ദി ഒരു
പാടു നന്ദി .

 
2013, ഏപ്രിൽ 4 10:28 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അത്താണിക്കല് നിന്ന് എത്തുന്ന
ആശംസകൾ എന്നെ ആനന്ദിപ്പിക്കാറുണ്ട് .... നന്ദി ,

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം