2013, മാർച്ച് 7, വ്യാഴാഴ്‌ച

കവിത : പൈതലേ ...
കവിത 
 .......... ...... 
                          പൈതലേ ... 

പൈതലേ 
നിന്നെ കാമകണ്ണുകള്‍ 
റാഞ്ചി എടുത്തത് സത്യം 
പൈതലേ  നിന്നെ പിശാചുക്കള്‍
പിച്ചിചീന്തിയതും സത്യം 

പകരം നീ ചോദിക്കുക  
എന്തും നല്‍കിടാം ... 
പൈതലേ  
നീതി മാത്രം നീ ചോദിക്കരുതേ


നിന്നെ തലോടിയ കൈകള്‍ക്ക്  
മോഹം തീര്‍ന്നതില്ല 
നിന്നെ താരാട്ടിയ 
അധരങ്ങളിലിനിയും 
പാട്ടു ബാക്കിയാണ് 

കുറ്റിക്കാട്ടിലെ ക്രൂരത കണ്ട് 
തകര്‍ന്നു പോയ 
പുല്‍ ചെടികളും പൂക്കളും 
കായ്ക്കനികളും 
പാടെ കരിഞ്ഞു പോയ്‌ 
കരിമൂര്‍ക്കന്‍ പാമ്പുകള്‍ 
മാളം വിട്ടോടി പോയ്‌ 

എങ്കിലും 
പൈതലേ നീ ഭാഗ്യവതി 
നിന്നെ വേട്ടയാടിയവര്‍ 
നിനക്കന്യര്‍ 

കേള്‍ക്കുക ...
ഇവിടെയാണൊരമ്മ 
മകളെ കൂട്ടിക്കൊടുത്തത് 
ഇവിടെയാണൊരച്ഛന്‍ മകള്‍ക്ക് 
സന്താന സൗഭാഗ്യം നല്കിയതും 

ഇവിടെയാണ്‌ മുത്തച്ഛന്‍ 
ചെറുമകളെ പീഡിപ്പിച്ചതും 
ഇവിടെയാണ്‌ മുത്തശ്ശിയെ 
ബലാല്‍സംഗം ചെയ്തതും 

അറിവുള്ളവര്‍ 
ഇവിടെ ഏറെയുണ്ട് 
തിരിച്ചറിവുള്ളവര്‍ 
ഇവിടെ ഏറെ ഇല്ലാ 

അമ്മയേ തിരിച്ചറിയാത്ത മകന്‍ 
പെങ്ങളെ തിരിച്ചറിയാത്ത സോദരന്‍ 
പൂപൈതലിന്‍ കിളിമൊഴികള്‍ 
കേള്‍ക്കാത്ത കശ്മലന്മാര്‍ 

പെണ്ണെന്നെഴുതിയ 
അക്ഷരതാളിലും 
കാമകേളിയാടുന്ന 
കരിംപൂതങ്ങള്‍ 

അശ്ലീല ചുവയില്ലാത്ത  
കവിതകള്‍ ഇവിടെ കവിതയല്ല, 
സിനിമ സിനിമയല്ല ,
കഥയിലും നോവലിലും 
തുണിയുരിഞ്ഞില്ലങ്കില്‍ 
സാഹിത്യമേയല്ല .

കണ്ടും കേട്ടും പഠിച്ചും 
മനസ്സില്‍ പതിഞ്ഞു പോയ്‌ 
പെണ്ണന്നത്, പ്രായമേതാകിലും 
ഭോഗത്തിനായുള്ളതെന്ന് 

പൈതലേ നീ ഞെട്ടരുത് 
നിന്നെ വേട്ടയാടിയവര്‍ 
ഇവിടെ അധികാരികളായ് വാഴും 
അവരില്‍ ചിലര്‍ ദൈവത്തിന്‍റെ 
അവതാരങ്ങളായ് വരും 

പൈതലേ 
നീ പൊട്ടിത്തെറിക്കരുത് 
ഒരു നാള്‍ നിനക്കെതിരെ 
വിധി പറയും 
നീ ഒരു തെരുവ് വേശ്യ -
യായിരുന്നെന്ന് . 
..........................................
   സുലൈമാന്‍ പെരുമുക്ക് 
   sulaimanperumukku @ gmail .com 10 അഭിപ്രായങ്ങള്‍:

2013, മാർച്ച് 7 9:47 AM ല്‍, Blogger Amanulla Muhamad പറഞ്ഞു...

sathyammm.....

 
2013, മാർച്ച് 7 9:55 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

(y) (y) (y) (y) (y)

 
2013, മാർച്ച് 7 10:42 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പൈതലേ
നീ പൊട്ടിത്തെറിക്കരുത്
ഒരു നാള്‍ നിനക്കെതിരെ
വിധി പറയും
നീ ഒരു തെരുവ് വേശ്യ -
ആയിരുന്നെന്ന് .

അതെയതെ. നല്ല കവിത. കവിതാ വിഭാഗത്തിലിതു കണ്ടില്ല.


ശുഭാശംസകൾ.....

 
2013, മാർച്ച് 7 11:01 AM ല്‍, Blogger ഷാജി കെ എസ് പറഞ്ഞു...

ഇന്നിന്‍റെ സത്യമതുരയുന്ന കവിത
വന്നെന്‍റെ ഹൃദയത്തില്‍ വിങ്ങലിനുറവ

 
2013, മാർച്ച് 8 7:03 AM ല്‍, Blogger Akakukka പറഞ്ഞു...

നന്നായിട്ടുണ്ട്....
വരികള്‍..

 
2013, മാർച്ച് 9 7:46 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

കവിത നന്നായി എന്ന് പറയുന്നതിനൊപ്പം പറയട്ടെ ..അക്ഷരത്തെറ്റ് ...ഒഴിവാക്കാന്‍ ശ്രമിക്കുക ...

 
2013, മാർച്ച് 9 7:49 AM ല്‍, Blogger - സോണി - പറഞ്ഞു...

വരികള്‍ നന്ന്. അക്ഷരത്തെറ്റുകള്‍ ഇനിയുമുണ്ട്

 
2013, മാർച്ച് 9 5:42 PM ല്‍, Blogger Unknown പറഞ്ഞു...

good

 
2013, മാർച്ച് 10 5:09 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അക്ഷരത്തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദിയുണ്ട് ,ക്ഷമിക്കണം..... ഈ സ്നേഹം ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു ....

 
2013, മാർച്ച് 10 6:01 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

പകല്‍ വെളിച്ചം പോലെ എല്ലാം സത്യം ! പക്ഷെ.... എന്താണൊരു പരിഹാരം ശാശ്വതമായി ! .... അധികാരവും കിരീടവും ചെങ്കോലും നാം സാധാരണക്കാരുടെ കയ്യില്‍ അല്ലല്ലോ ഉള്ളത് ! അതുള്ളവരാകട്ടെ .... അനങ്ങാപ്പാറകളും ആയിപ്പോയി. ( ഹംസ പുല്ലത്തീല്‍ )

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം