2017 സെപ്റ്റംബർ 19, ചൊവ്വാഴ്ച

ആഘോഷപ്പെരുമ


ആഘോഷപ്പെരുമ
___________________
ഓണവും പെരുന്നാളും
ഒന്നായ് വന്നൂ
ഒരുമിച്ചിരിക്കുവാൻ ഓതീടുന്നു.
ഒരുമയുടെ പെരുമകൾ
പാടീടുവാൻ
ഓണത്തിനും പെരുന്നാളിനും
നാവായിരം!
പെരുന്നാള് പലവട്ടം
പാടി വന്നു
പിറ പോലെ ചിരിതൂകി
നിൽക്കുവാനായ്
പൊന്നോണവും
പ്രിയമോടെ പാടിയെന്നും
പൂപോലെ ചിരിതൂകി നിൽക്കുവാനായ്.
കലഹപ്രിയർ
നമ്മിൽ വിതച്ച വിത്ത്
കൈയ്യും കണക്കുമില്ലാതുയർന്നു.
കൊയ്യുന്നവർ
പൊട്ടിച്ചിരിച്ചു കൊണ്ട്
കണ്ണീരും ചോരയും
ഒഴുകിടുന്നു.
സ്വാർത്ഥന്മാർ
ആർത്തിപോൽ ചീററിവിഷം
രാക്ഷസർ സ്വപ്നംപോൽ വാണിടുന്നു.
ചിന്തിച്ച് ഉണരണം
സ്നേഹത്തോടെ
ചിറകു വിടർത്തണം
സഹനത്തോടെ
വിശ്വാസികൾ
വർണങ്ങൾ ചാലിക്കുവാൻ
വിശുദ്ധിയിൽ ഓതുന്നു
ആഘോഷങ്ങൾ!
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2017 ഒക്‌ടോബർ 13, 8:51 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

ഫോണ്ട് ശരിയാക്കാമോ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം