2016, ഡിസംബർ 14, ബുധനാഴ്‌ച

പള്ളിയുടെ പരിഭവം!*പള്ളിയുടെ പരിഭവം!*
~~~~~~~~~~~~~~~

മുറ്റത്ത്‌ ഇന്നലെ
തോരണം ചാർത്തിയവനെയും
അവനുനേരെ വാളോങ്ങിയവനെയും ഇന്നു
പ്രഭാത പ്രാർത്ഥനയില്‍ കണ്ടില്ല!!!

അവർ
സ്‌നേഹിച്ചത്‌
പ്രവാചകനെയായിരുന്നില്ല.

അവർ
സ്‌നേഹിച്ചതും
വെറുത്തതും നബിദിനമെന്ന
ദിനത്തെയാണ്‌!!!

ഈ വികാര
ജീവികളില്ലാത്ത
ഇസ്‌ലാമിനെയാണ്‌
തിരുനബി പഠിപ്പിച്ചതെന്നത്‌
ഇനിയും ഇവരറിഞ്ഞിട്ടില്ല!!!
~~~~~~~~~~~~~~~~~~
* ഇത് വായിച്ചാലും
ലൈക്ക് ചെയ്യാൻ പലർക്കും
മടിവരും. ലൈക്ക് ചെയ്താലും
ഷയർ ചെയ്യാൻ മനസ്സനുവദിക്കില്ല. ചാടിക്കയറി
അഭിപ്രായം പറയുന്ന പലരും
തട്ടിത്തടഞ്ഞു നിൽക്കും. കാരണം
ഈ മനസ്സാക്ഷിക്കുത്ത് എന്നത്
ഇമ്മിണി വല്യ കുത്താണ്!!!
........................................................

സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം