തമിഴമ്മ....
തമിഴമ്മ....
~~~~~~~~~~
ജീവിക്കേണ്ടവർ
മരിക്കുന്നതും മരിക്കേണ്ടവർ
അഹങ്കാരത്തില്‍ ജീവിക്കുന്നതും
കാണുമ്പോള്‍
ചിലരൊക്കെ കരയും!
ആ അമ്മ
മക്കള്‍ക്ക് നല്‍കിയ
അനുഗ്രഹങ്ങള്‍,
ഇവിടെ വെറുതെ
പറയാന്‍ പോലും മടിക്കുന്ന
അധികാരികളെയാണ് കാണുന്നത്!
അർദ്ദ രാത്രിയിൽ
വിളിച്ചുണർത്തി പ്രജകളോട്
യാചനക്കിറങ്ങാൻ പറഞ്ഞ
രാജാവിനും അമ്മയിൽ
നല്ല പാഠമുണ്ട് !!!
ആ മക്കളുടെ സങ്കടം
കരഞ്ഞു തീർക്കട്ടെ,
അവർക്കുള്ള വേദന
ആർക്കാണുള്ളത്?
അമ്മ
ആരെയും പെററിട്ടില്ല,
എങ്കിലും എല്ലാവരും അവരെ
അമ്മേയെന്നു വിളിച്ചു!!!
അത്,
ആത്മീയത മൂത്ത
ഭ്രാന്തിൽനിന്ന് ഉയർന്ന വിളിയല്ല, -
സ്നേഹത്തിൻ്റെ തണലിൽനിന്ന്
ഉയർന്ന വിളിയാണ് !!!
നല്ലവരെന്നും
നെഞ്ചിലെ നിലാവിൽ
ജീവിച്ചിരിക്കും!!!
നെറികെട്ടവർ
ആമാശയം തലയിലേറ്റി
ജീവിക്കുന്നു,അവസാനം
അമേധ്യത്തിലെ പുഴുവായരിക്കുന്നു!!!
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
Good Sulaimanikkaaa
വായനക്കും കൈയൊപ്പിനും നന്ദി....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം