2016, ഡിസംബർ 14, ബുധനാഴ്‌ച

നബിദിനത്തല്ല്‌!!



   നബിദിനത്തല്ല്‌!!
~~~~~~~~~~~~~
ലോകം
നബിയെ തേടി
നടക്കുമ്പോള്‍
ഇസ്‌ലാമിന്റെ മുറ്റത്തിന്ന്‌
*പൊരിഞ്ഞ തല്ലാണ്‌!

ഒരുവിഭാഗം പറയുന്നു,
നബിദിനം 
ആഘോഷിക്കുന്നവർ
ഇസ്‌ലാമിന്‌ പുറത്താണെന്ന്‌!!

മറുവിഭാഗം പറയുന്നു,
നബിദിനം 
ആഘോഷിക്കാത്തവർ
ഇസ്‌ലാമിന്‌ പുറത്താണെന്ന്‌!!

ഇരു
കൂട്ടരോടും
ലോകം പറയുന്നു,
നിങ്ങളൊന്ന്‌ മാറിനില്‍ക്കൂ
ഞങ്ങളൊന്ന്‌ നബിയെ പഠിക്കട്ടെ!!!

അതേ,
നബി വന്നത്‌
വികാരജീവികള്‍ക്ക്‌ ഗുരുവായിട്ടല്ല.

എന്നും
വിവേകമതികള്‍ക്ക്‌ വഴികാട്ടിയായി 
**വന്നതാണ്‌ തിരുനബി.
~~~~~~~~~~~~~~~~~
* കൊമ്പുകോർക്കുന്നതിനിടയിൽ
തെളിവു നിരത്തുന്നവർക്കവർ
കോടികളുടെ വാഗ്ദാനങ്ങളാണ്
പരസ്പരം നൽകുന്നത്!!!
ഇന്ന്‌ കഞ്ഞി കുടിക്കാൻ
പാടുപെടുന്നവരുടെ മുന്നിൽ നിന്ന് ഇവർ കോടികൾ അമ്മാനമാടുന്നതെങ്ങനെ എന്നത്
അധികാരികൾ പഠിക്കാത്തതെന്തെ???

**ലോകത്തിന്‌ അനുഗ്രഹമായി
ട്ടാണ്‌ പ്രവാചകൻ വന്നതെന്ന്‌ ഖുർആന്‍ പറയുന്നു.
——————————
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം