2016, നവംബർ 24, വ്യാഴാഴ്‌ച

ഇസ്‌റയേലിന്റെ വിലാപം!


ഇസ്‌റയേലിന്റെ വിലാപം!
~~~~~~~~~~~~~~~~~~
നാട്‌
നരകമായിടുമ്പോള്‍
നോക്കി നില്‍ക്കാനാണ്‌ വിധി!!

യന്ത്രങ്ങള്‍
ഒരുപാട്‌
ഒരുക്കിവെച്ചിട്ടുണ്ട്‌!!

പക്ഷേ
ജീവരക്ഷക്കുള്ളതല്ല,
ജീവനാശത്തിനുള്ളതാണ്‌!!!

അന്യനെ
വേഗത്തില്‍
എങ്ങനെ കൊല്ലാമെന്ന്‌
ഹരമായ്‌ പഠിപ്പിക്കുന്നതു സത്യം.

പൊട്ടനെ
ചെട്ടി ചതിച്ചാല്‍
ചെട്ടിയെ ദൈവം
ചതിക്കുമെന്ന മൊഴി
ലോകഭാഷയിലെഴുതണം.

ദൈവമേ
ജീവിതംകൊണ്ട്‌
ഞങ്ങളെഴുതിയ പരീക്ഷ
വായിക്കുന്നവന്‍ നീയല്ലോ?

ഞങ്ങളെക്കാള്‍
ഞങ്ങളോട്‌ സ്‌നേഹമുള്ള
നിന്റെ മുന്നില്‍ താഴമയില്‍
നില്‍ക്കുന്നു ഞങ്ങള്‍.

ഞങ്ങളെ
രക്ഷിക്കുന്നതും
ശിക്ഷിക്കുന്നതും
നിന്റെ ഇഷ്ടമാണ്‌.

നിന്നില്‍നിന്ന്‌
ഒളിഞ്ഞിരിക്കാന്‍
ഒരിടവും ഉലകിലില്ല!

അഹങ്കാരവും
അവിവേകവും
ചാലിച്ച ചിന്തയില്‍നിന്ന്‌
ഉയരുന്നതെല്ലാം ശാപമാണെന്നത്‌
പിന്നെയും പിന്നെയും
തിരിച്ചറിയുന്നു ഞങ്ങള്‍!!!

സ്‌നേഹ മയാ
ഞങ്ങളെത്ര ദൂരം
ഓടിയാലും മടങ്ങിയെത്തുന്നത്‌
നിന്റെയരികിലാണ്‌!!

എന്തൊക്കെ
ഞങ്ങളാഗ്രഹിച്ചാലും
നിന്റെ ന്യായവിധി
സത്യമാണ്‌!!!
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം