2016, ജൂലൈ 20, ബുധനാഴ്‌ച

കശ്മീരിൻ്റെ മക്കളോ?കശ്‌മീരിന്റെ മക്കളോ?
<><><><><><><><>
എന്റെ
നാവരിയുക
അല്ലെങ്കില്‍ ഞാന്‍
വല്ലതും പറയും

എന്റെ
കൈകള്‍ വെട്ടുക
ഇല്ലെങ്കി ഞാന്‍
വല്ലതും എഴുതും

പറയാതിരുന്നാല്‍
പാപമാണ്‌.
എഴുതാതിരുന്നാല്‍
ഏഭ്യത്തരം

കശ്‌മീർ
സ്വർഗമാണെന്നത്‌
പണ്ടേ പഠിച്ചതാണ്‌.

ഇന്ന്‌
സ്വർഗത്തിലേക്ക്‌
കണ്ണയച്ചാല്‍ കാണുന്നത്‌
നരകം വിതയ്‌ക്കുന്നതാണ്‌.

മരിച്ചുവീണ
പൈതലിന്റെ നെഞ്ചില്‍
പിന്നെയും നിറയുതിർക്കുമ്പോള്‍
വേരറുത്തുമാറ്റുന്ന പക
ഉയർന്നുപൊങ്ങുന്നുണ്ട്‌

നാളെയുടെ
വാഗ്‌ദാനങ്ങളോട്‌
ശ്‌മശാന ഭൂമിയെചൂണ്ടി
അത്‌ സ്വർഗമായിരുന്നു എന്ന്‌ ഇനിയെങ്ങനെ പഠിപ്പിക്കും?

സ്വന്തം മക്കളെ
ചുട്ടുതിന്ന അമ്മയുടെ
കഥപറയുംമ്പോള്‍
ഭാരതാബയുടെ മുഖം
മനസ്സില്‍ തെളിഞ്ഞാല്‍
അവനെ നമ്മള്‍
എന്തുവിളിക്കും?

കശ്‌മീരിന്റെ ജലം
നമ്മുടെ രക്തമാണ്‌
കശ്‌മീരിന്റെ മണ്ണ്‌
നമ്മുടെ മാംസമാണ്‌
കശ്‌മീരിന്റെ മക്കളോ???
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 22 8:38 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നമ്മുടെ മക്കള്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം