2016, ജൂൺ 29, ബുധനാഴ്‌ച

നിങ്ങളുടെ ഒരു കൈ...  നിങ്ങളുടെ ഒരുകൈ...
  ~~~~~~~~~~~~~~
നിങ്ങളുടെ
ഒരുകൈ ചലിച്ചാല്‍
മറ്റുള്ളവർ രണ്ടു കൈകളും
ചലിപ്പിച്ചേക്കാം,അത്‌
അസൂയകൊണ്ടാണെങ്കിലും
അതും നിങ്ങള്‍ചെയ്യുന്ന നന്‍മ.

ചെയ്യേണ്ടതു
ചെയ്യാന്‍ സമയമായാല്‍
ചെയ്‌തുകൊണ്ടേയിരിക്കുക

നിങ്ങള്‍ ചെയ്യുന്നത്‌
നന്‍മയാണെങ്കില്‍
നിങ്ങളെ പിന്തുടരാന്‍
മറ്റുള്ളവർ നിർബന്ധിതരായിടും

നിങ്ങള്‍
"ചെടി'നല്‍കുമ്പോള്‍
മറ്റുള്ളവർ വിത്തുനല്‍കും
നിങ്ങള്‍ "പേന'നല്‍കിയാല്‍
അവർ"ബുക്ക്‌'നല്‍കും

ഒലിച്ചുപോകാതെ
മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍
അവർക്കതു ചെയ്യേണ്ടിവരും

നിങ്ങള്‍ തുടക്കം
കുറിക്കുന്നില്ലെങ്കില്‍
അവർ വിത്തിറക്കുന്നവരൊ
ചെടി നടുന്നവരൊ ആയിരിക്കയില്ല

അവരോ, കലപില
കൂടുവോരോടൊപ്പംകൂടി
കുത്തൊഴുക്കില്‍ചാടി രസിക്കും.

ഓർക്കുക, നിങ്ങള്‍ വെറുതെയിരുന്നാല്‍
അവരായിരിക്കും
നിങ്ങളുടെ തലയില്‍
ആദ്യം മണ്ണിടുന്നത്‌.

നിങ്ങള്‍വല്ലതും
ചെയ്‌തുകൊണ്ടേയിരിക്കുക
അസൂയാലുക്കള്‍
നിങ്ങളെ പിന്തുടരാതിരിക്കില്ല

അതിന്റെ
ഊ രുംപേരും
മാറിയേക്കാം പക്ഷേ
ചെയ്യുന്നത്‌ ഒന്നായിരിക്കും,
അതും നാടിനൊരു
നന്‍യായിരിക്കട്ടെ.

അവസാനം
നിങ്ങളോടൊരപേക്ഷയുണ്ട്‌,
നിങ്ങളൊരിക്കലും
നരകത്തിന്റെ മതില്‍കെട്ടില്‍
അപ്പുറം നരകമാണെന്ന്‌
എഴുതിവെക്കരുത്‌.—

കാരണം നിങ്ങളുടെ
കൈയക്ഷരം കണ്ടാല്‍
അസൂയാലുക്കളൊക്കെ
അതിലേക്ക്‌ എടുത്തുചാടും.
——————————
സുലൈമാന്‍ പെരുമുക്ക്‌


1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 2 9:04 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല സന്ദേശമുള്‍ക്കൊള്ളുന്ന നല്ലൊരു കവിത
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം