2016, ജൂൺ 29, ബുധനാഴ്‌ച

പുതിയവീട്   പുതിയവീട്‌
  ~~~~~~~~~
കൈനിറയെ പണം വിരുന്നുവരുന്നതു കണ്ടപ്പോള്‍
പുതിയമോഹം പൂത്തു

പുത്തന്‍
കൂറ്റുകാരോടൊപ്പം
കൂടിയിരിക്കാന്‍
മോടികൂടിയ വീടുവേണം

പിന്നെയുള്ള
യാത്രകളില്‍ കണ്ട
കൊട്ടാരങ്ങളുടെ
ചിത്രങ്ങളെല്ലാം ഒപ്പിയെടുത്തു

എല്ലാവരും തിരക്കിലായി
ഇന്റർനെറ്റിലും
തിരഞ്ഞു തിരഞ്ഞുമടുത്തു.

ദിവസങ്ങള്‍
ആഴ്‌ചകളായി,
മാസങ്ങളായി, വർഷംതികഞ്ഞു.

പിറ്റേ ദിവസം
അയാള്‍ ഒരു
പുതിയവീടിന്റെ
ചിത്രവുമായെത്തി

നിറഞ്ഞ സദസ്സില്‍
നിവർത്തുമ്പോള്‍
അയാള്‍ പറഞ്ഞു:
ഇതായിരിക്കും നമ്മുടെവീട്‌,
നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടെയാണ്‌
നമ്മുടെ ജീവിതം.

എല്ലാവരും
ആകാംക്ഷയോടെ
ചിത്രത്തിലേക്കു നോക്കി
പിന്നെയവർ പരസ്‌പരം നോക്കുമ്പോള്‍ അവരുടെ
നയനങ്ങള്‍ നിറഞ്ഞിരുന്നു

കാരണം
അവർകണ്ടത്‌
ഒരു ഉള്‍ക്കബറിന്റെ
ചിത്രമായിരുന്നു.

മണ്ണില്‍ പിറന്നവന്‍
മാനം കണ്ടിരിക്കെ
മണ്ണിലേക്കൊരിക്കല്‍
മടങ്ങുമെന്നോർ
ക്കുന്നതാണ്‌ നല്ലത്‌.
——————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 2 9:08 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ബോധോദയം ഉണ്ടായി അല്ലേ?!!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം