2013 ഏപ്രിൽ 23, ചൊവ്വാഴ്ച

കവിത:സമൂഹമേ ചിന്തിക്കൂ



കവിത
........... ..... 

               സമൂഹമേ ചിന്തിക്കൂ
          ........................................... .......... 

നാഥനെ നിത്യം നമിക്കുന്ന ഭക്തരില്‍
നന്മകള്‍ വിളയാത്തതെന്തേ
ദേവാലയങ്ങള്‍ പെരുകുമീ മണ്ണില്‍
ദുഷ്കൃതര്‍ വളരുന്നതെന്തേ

ഓരോ ദേവാലയങ്ങളിലും
ഒഴുകിയെത്തീടുന്നു ജനലക്ഷങ്ങള്‍
ഓരോരോ നിമിഷാര്‍ദ്ദങ്ങളിലും
ഒരായിരം പാപത്തിൻ കറകൾ വീഴും 

മതമെന്ന് കേട്ടാല്‍ ഇടിനാദം കേട്ടപോല്
മാനുഷര്‍ ഉണരുന്നു ഇന്നുലകില്‍
മത വേദ വാക്യങ്ങള്‍ കാറ്റില്‍ പറത്തി
മഹിയിതില്‍ നാശം പരത്തുന്നിവർ 

തിര മാലപോലെ അലറുമീ ഭക്തര്‍
തീ ജ്വാല ഏന്തി അമ്മാനമാടുന്നു
ആരാധനാലയം ആയുധ പുരകളൊ ?
അന്ധകാരത്തിന്റെ കൂടാരങ്ങളൊ ?

ഹൃദയങ്ങള്‍ അറിയാതെ കീര്‍ത്തനം  ചൊല്ലുകില്‍
ഹൃദയാന്തരാളത്തില്‍ സ്നേഹം പൂക്കുമൊ ?
ഹൃദയത്തിന്‍ മിഴികളെ മൂടി വെചീടുകില്‍
ഉലകത്തില്‍ ശാന്തി കൈ വന്നീടുമൊ ?

                                  സുലൈമാന്‍ പെരുമുക്ക്   
                                        00971553538596
                                 sulaimanperumukku@gmail.com                

4 അഭിപ്രായങ്ങള്‍:

2013 ഏപ്രിൽ 23, 12:13 PM-ന് ല്‍, Blogger ajith പറഞ്ഞു...

സമൂഹം ചിന്തിക്കട്ടെ

 
2013 ഏപ്രിൽ 24, 12:14 AM-ന് ല്‍, Blogger Suhu talk (സുഹു ടാൾക്ക്) പറഞ്ഞു...

CHINTHIKKENDA KAARYAM THANNE

 
2013 മേയ് 1, 10:25 AM-ന് ല്‍, Blogger https://kaiyyop.blogspot.com/ പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
2013 മേയ് 1, 10:27 AM-ന് ല്‍, Blogger https://kaiyyop.blogspot.com/ പറഞ്ഞു...

പുതിയ മണിയറ
സ്വപ്നം കണ്ടുണർന്നവൻ
വൈകുന്നേരം
കല്ലറയിലാണ് എത്തിപ്പെട്ടത് -
അപ്പോഴുംകുഞ്ഞു വളപ്പൊട്ടുകൾ
അവൻറെ കഴുത്തിൽ
തറഞ്ഞി കിടക്കുന്നതായി കണ്ടു .nice line

ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം