2017, ഏപ്രിൽ 10, തിങ്കളാഴ്‌ച

അവളും ഞാനും


അവളും ഞാനും
<><><><><><><>
അവളും
ഞാനും ഒന്നിച്ചത്
പുതുമയുള്ള ജീവിതം
കെട്ടിപ്പടുക്കാനാണ്.
അവളോട്‌
എനിക്ക് പ്രണയമല്ല ഉള്ളത്,
പ്രണയത്തിൽ പൊതിഞ്ഞ
സ്നേഹമാണുള്ളത്.
അവളെ ഞാൻ
എടീയെന്നു വിളിക്കാത്തത്
എടായെന്നു വിളിക്കാനുള്ള
സ്വാതന്ത്ര്യം കൊടുക്കാൻ
മടിയുള്ളതു കൊണ്ടല്ല,-
വാക്കുകളിൽ
ഇരച്ചു കയറുന്ന മൂർച്ചയിൽ
ചേർച്ചയുള്ള സoസ്കാരത്തിൻ്റെ
തകർച്ച കണ്ടു കൊണ്ടാണ്.
അവളെ ഞാൻ
ജീവിത പങ്കാളിയെന്നു വിളിച്ചാൽ
അത് കുറഞ്ഞു പോകും!
സത്യത്തിൽ
എൻ്റെ ജീവിതം
ചിട്ടപ്പെടുത്തുന്ന
കലാകാരിയാണവൾ!
ഞാൻ എത്ര
വൈകി കിടന്നാലും
അവൾ അടുക്കളയിൽ
നാളേക്കു വേണ്ടിയുള്ള
ഒരുക്കങ്ങളിലായിരിക്കും!!
എത്ര നേരത്തെ
ഞാൻ ഉന്നർന്നാലും
എനിക്കു മുന്നേ അവൾ ഉണരുന്നത്
എന്നിക്കു വേണ്ടിയാണ്!!!
എന്നിട്ടും
എൻ്റെയുള്ളിലെ വില്ലനായ
ഞാനെന്ന ഭാവം
അവളിലെ കുറവുകൾ തേടുന്നത്
സ്വർഗത്തിനുള്ളിൽ
നരകം തീർക്കാനാണ്.
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2017, മേയ് 26 11:19 PM ല്‍, Blogger Cv Thankappan പറഞ്ഞു...

അക്ഷരങ്ങള്‍ വ്യക്തമല്ല

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം