2016, നവംബർ 24, വ്യാഴാഴ്‌ച

ഇസ്‌റയേല്‍ കത്തുമ്പോള്‍!  ഇസ്‌റയേല്‍ കത്തുമ്പോള്‍!
<><><><><><><><><><><>

കത്തുമ്പോള്‍
കൈകൊട്ടിച്ചിരിക്കാന്‍
പഠിപ്പിച്ചതാരാണ്‌?

ശാപപ്രാർത്ഥനകൾ
അഗ്‌നിപർവതത്തില്‍നിന്ന്‌
ഉയരുന്നതാണ്‌!

സ്‌നേഹ
പ്രാർത്ഥനകള്‍
നിലാവിന്റെ തിളക്കമാണ്‌.

മനസ്സുകൊണ്ട്‌
യുദ്ധത്തിനിറങ്ങുമ്പോഴും
സ്‌ത്രീകളു കുഞ്ഞുങ്ങളും വൃദ്ധരും
ചെടികളും തണല്‍മരങ്ങളും
കൃഷിയിടങ്ങളും വഴിയിലുണ്ടെന്നതു കാണണം!!!

മഹാനായ പ്രവാചകന്‍
ദുരിതത്തോടൊപ്പമിരുന്നില്ല,
ദ:ഖത്തോടൊപ്പമായിരുന്നു.

ശത്രുവിന്റെ മുഖം
കൈവെള്ളയില്‍ വെച്ച്‌
പ്രാർത്ഥിച്ച  തിരുനബിയെ
ഓർക്കുന്ന മനസ്സില്‍
സ്വർഗം പൂക്കും.

കയർക്കുന്ന
മനസ്സുകളെന്നും
അന്യന്റെ വേദനയില്‍
ആത്മനിർവൃതി കൊള്ളുന്നു!

കാരുണ്യത്തിന്റെ
മനസ്സുകള്‍ കണ്ണീരിനൊപ്പം
ചേർന്നു നില്‍ക്കുന്നു!

ശത്രുവിന്റെ
പൂന്തോട്ടത്തിലെ സുഗന്ധം
എനിക്കു വേണ്ടെന്നു പറയാന്‍
നാസാഗ്രത്തിനാവുമൊ?...
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്


0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം