2016, ജൂലൈ 4, തിങ്കളാഴ്‌ച

പാഠം ഒന്ന്

പാഠം ഒന്ന്‌
 ~~~~~~~~~
നീ സമ്പന്നനെങ്കില്‍,
സമ്പന്നർ ആലിംഗനത്തിനും
ദരിദ്രർ കൈകൂപ്പിനില്‍ക്കാനും
എന്നന്നും മുന്നിലെത്തും

നീ ദരിദ്രനായാല്‍
സമ്പന്നനും ദരദ്രനും
പ്രകാശവേഗതയിലകലും

   സദാചാരവീരർ
  ———————
അവർ
സ്വയംമറന്നാണ്‌
കല്ലെടുക്കുന്നത്‌,
ആകല്ലുകളൊക്കെ  ചൊല്ലുന്നത്‌
നിങ്ങള്‍ നെഞ്ചിലേക്കൊന്ന്‌
നോക്കുവെന്നാണ്‌.


   നിയമം
 ==========
തല്ലുന്നവനും
കൊല്ലുന്നവനും
നിയമം ഒന്നാണ്‌,
എന്നിട്ടും ഇവിടെ
പരുന്തുകളേറെ തഴെപറക്കുന്നു.

കട്ടവന്റെ
കൈ വെട്ടണമെന്ന"വിധി'
പട്ടിണികൊണ്ടെ
ന്നറിഞ്ഞപ്പോള്‍ "ഉമർ'
റേഷനരിയാണ്‌ വിധിച്ചത്‌.
...........................................................
 സൂലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 12 11:02 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്നായിട്ടുണ്ട്
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം