മരണവീട്
മരണവീട്
<><><><><>
കഴിഞ്ഞ ആഴ്‌ച
മാതാവിന്റെ മരുന്നിന്റെ
കണക്കുപറഞ്ഞാണ്
മക്കളൊക്കെ തല്ലിപ്പിരിഞ്ഞത്!
ആഴ്‌ച വട്ടം കറങ്ങിയെത്തിയപ്പോള്‍
മാതാവ് മരണക്കയത്തിലേക്ക്
വഴുതിവീണു!!
പിന്നെയവിടെ
ആത്മീയതയുടെ
കള്ളക്കളികളാണ് ആടിയത്!!!
കബറടക്കം
കഴിഞ്ഞപ്പോള്‍
വീടകം;ഹൈപ്പർമാർക്കറ്റായി.
പഴക്കുലകളും
പലഹാരങ്ങളും
അലുവക്കെട്ടുകളും വന്നുകൂടി.
ഇരുണ്ട
ആത്മീയത താളത്തില്‍
തുള്ളിച്ചാടി!!
പൗരോഹിത്ത്യത്തിന്റെ
ഛർദ്ദിലെന്നും കണ്ണടച്ചു
വിഴുങ്ങാന്‍ വിധിക്കപ്പെട്ട
ഒരു ജനതയുടെ ഗതിയാണിത്!
പുരോഹിതരെങ്ങനെ
കറക്കിക്കുത്തിയാലും
കിലുക്കിക്കുത്തിയാല
അന്തിമ വിജയം അവർക്കാണ്.
മുതല്‍
മുടക്കില്ലാതെ
ഭൂമിയിലെന്നും
ലാഭം കൊയ്യുന്നത്
ഇരുണ്ട ആത്മീയതയാണ്,
അതിന്റെ
മുതലാളിമാർ എന്നെന്നും
പുരോഹിതരുമാണ്!!!
~~~~~~~~~~~~~~~~
സൂലൈമാന്‍ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം