2017, ജനുവരി 27, വെള്ളിയാഴ്‌ച

ഭാഗ്യമുണ്ടെങ്കില്‍...ഭാഗ്യമുണ്ടെങ്കില്‍...
~~~~~~~~~~~~~
പ്രിയേ,
വെളുത്ത രണ്ടു
യുദ്ധമൃഗങ്ങള്‍ക്കിടയില്‍ വന്ന ഇത്തിരി വെളുത്ത മനസ്സുള്ള
കറുത്ത വേട്ടക്കാരനായിരുന്നു ഒബാമ.

ഗീബല്‍സിയന്‍
ചിന്തകൊണ്ട്‌ എങ്ങനെ
യുദ്ധംചെയ്യാമെന്ന്‌
ജോർജ്ജ്‌ ഡബ്ല്യുബുഷ്‌
ലോകത്തെ പഠിപ്പിച്ചു!

ഇനി, യുദ്ധത്തെ
പ്രണയിക്കുന്നുവെന്ന്‌
ആണയിട്ടു പാടുന്ന
ട്രംപിന്റെ ഊ ഴമാണ്‌!!

അത്‌
കഴിയുമ്പോള്‍
ഭാഗ്യമുണ്ടെങ്കില്‍ നമുക്ക്‌
നേരില്‍ കാണാം പ്രിയേ...
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം