2017, ജനുവരി 27, വെള്ളിയാഴ്‌ച

മൗലാനയുടെ തുപ്പൽ!


മൗലാനയുടെ തുപ്പൽ!
----------------------
തുപ്പൽ,
ആർത്തിയോടെ
നക്കിക്കുടിക്കുന്ന
ഭക്തരെ കണ്ടപ്പോൾ
ഞാൻ ഞെട്ടിയില്ല!

കാരണം,
മൂന്ന് പതിറ്റാണ്ട് മുമ്പ്
ഒരു ഭക്തൻ അലറിക്കൊണ്ട്
ഉരിയാടിയത് ഇന്നുംമൊൻ്റ
കാതിലിങ്ങനെ കിടക്കുന്നു-

മൗലാനയുടെ
വിസർജ്ജ്യങ്ങളൊക്കെയും
എനിക്കു താ...
ഞാനതു ഐസ്ക്രീംപോലെ
രസിച്ചൂ കുടിക്കും!

അയാളെ പോലെ
ആയിരങ്ങൾ
കൂടെയുണ്ടെങ്കിൽ
വേറെ എന്തിനൊരു സ്വർഗം?

മത
മാഫിയകൾക്കിന്ന്
നട്ടുച്ച നേരത്തും
നല്ല പൂക്കാലമാണ്!

താടിയും
തലപ്പാവും കാണ്ടാൽ
താളം തെറ്റുന്ന മനസ്സാണ്
ഇന്നിവിടെ വളരുന്നത്!

കഷ്ടം,
ഇവരൊക്കെ
ഇനി എന്നാണ്
മദീനയിലേക്ക് നടന്നെത്തുക?..
<><><><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം